ജോലിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ Bio-Data ആണോ, Resume ആണോ, അതോ C V ആണോ കൊടുക്കുന്നത്?

admin1 | December 22, 2021 | 19 | Uncategorized

നമ്മളിൽ പലരും ജോലിക്ക് അപേക്ഷിക്കുമ്പോൾ ഈ വാക്കുകൾ കേട്ടിട്ടുണ്ടാകും പക്ഷെ എന്താണെന്നു മാത്രം അറിയില്ല.

 

നമുക്ക് Bio data, Resume, CV എന്നിവയെ പറ്റി കൂടുതലായി മനസിലാക്കാം 

Biodata എന്നത് “biographical data” എന്നതിന്റ്റെ ചുരുക്കപ്പേരാണ്.

വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തുവാൻ ആണ് ബയോഡാറ്റ ഉപയോഗിക്കുന്നത്. പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുന്നത്
പേര്, വയസ്സ്, ജാതി, മതം, സ്ഥലം, അച്ഛന്റ്റെ-അമ്മയുടെ പേര്, തുടങ്ങിയവയാണ് ,Biodata പ്രധാനമായും ഉപയോഗിക്കുന്നത് കല്യാണ ആവശ്യങ്ങൾക്കും, സർക്കാർ കരാർ ജോലിക്കും , അമ്പലങ്ങൾ, പള്ളികൾ പോലെ ഉള്ള സ്ഥലത്തു ജോലിക്ക് ആണ്

Bio data ഇൽ വളരെ ചുരുങ്ങിയ വ്യക്തി വിവരങ്ങൾ മാത്രമാണ് ഉണ്ടാകാറുള്ളത്അതുകൊണ്ട് തന്നെ ബിയോഡേറ്റ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഉപയോഗിക്കാറില്ല

നിങ്ങളുടെ Professional qualifications അതുപോലെ experience തൊഴിൽ പരിചയം , വിദ്യാഭ്യാസം, Skills തുടങ്ങിയ വിവരങ്ങൾ അടങ്ങിയതാണ് Resume.
സാധാരണയായി ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ Resume ആണ് നൽകേണ്ടത്
*Resume -ൽ താഴെപ്പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം1. പേര് , വിലാസം (email,ph.no etc)2. മുഖവുര (introduction)3. വിദ്യാഭ്യാസ യോഗ്യത4. തൊഴിൽ പരിചയം5. ജോലിക്ക് ആവശ്യമുള്ള മറ്റു കഴിവുകൾ*

*Contact*: ഒരു ൽ പേര് മുഴുവനായും എഴുതണം , അതോടൊപ്പം നമ്മളെ ബന്ധപ്പെടാൻ സഹായിക്കുന്ന വിലാസം , ഫോൺ നമ്പർ , ഇമെയിൽ തുടങ്ങിയവയും ഉൾപ്പെടുത്തണം

ഒരു Professional ജോലിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ Linkedin profile കൂടെ ഉൾപ്പെടുത്തുന്നത് നല്ലതാണ്

*Introduction* : ഈ ഭാഗം നിങ്ങൾ അപേക്ഷിക്കുന്ന ജോലിക്ക് അനുസരിച്ചു എഴുതണം . നിങ്ങളുടെ ഏതു skill ആണോ ആവശ്യപ്പെടുന്നത് അതിനു മുൻഗണന കൊടുത്തുകൊണ്ടുവേണം മുഖവുര എഴുതേണ്ടത്.

*Education*: നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വളരെ വ്യക്തമായി എഴുതുക . നിങ്ങൾക്ക് ലഭിച്ച മാർക്ക് , ഏതു വർഷമാണ് പൂർത്തിയാക്കിയത് , ഏത് authority ആണ് certificate നൽകിയത് തുടങ്ങിയവ ഉറപ്പായും എഴുതണം

*Experience* : തൊഴിൽ പരിചയം എഴുതുമ്പോൾ നിങ്ങൾ അപേക്ഷിക്കുന്ന ജോലിക്ക് സഹായകമാകുന്നതാണെങ്കിൽ കുറച്ചു വിശദമായി എഴുതുക . എന്തെല്ലാമായിരുന്നു ജോലി ,അതിൽ എന്തെങ്കിലും അഭിനന്ദനം നേടിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ . അപേക്ഷിക്കുന്ന ജോലിയുമായി ബന്ധമില്ലെങ്കിൽ മുൻകാല പരിചയം ഒരു വരിയിൽ മാത്രമാക്കാൻ ശ്രമിക്കുക

*Skill*: വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണിത് , ഇവിടെ അപേക്ഷിക്കുന്ന ജോലിക്ക് നിങ്ങൾ തികച്ചും അർഹനാണെന്നു തെളിയിക്കേണ്ടതാണ് . ജോലിക്ക് ആവശ്യമായ technical skills-ഉംനിങ്ങളുടെ soft skills-ഉം ഇതിൽ തീർച്ചയായും ഉൾപ്പെടുത്തണം

*Tip*: ഒരിക്കലും ഒരു Resume ഉണ്ടാക്കി അതിൻ്റെ copy എടുത്ത്‌ എല്ലാ ജോലിക്കും അയക്കരുത് . ഓരോ ജോലിക്കും അതിനായി പ്രത്യേകം തയാറാക്കിയ Resume ആണ് അയക്കേണ്ടത്

Related Posts

B. COM പാസ്സായി ഇനിയെന്ത്

admin1 | November 21, 2021 | 102

b. com passed what next നിങ്ങൾ B.COM കഴിഞ്ഞു നിൽക്കുകയാണോ ? ഒരു അക്കൗണ്ടന്റ് ജോലി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? B.COM പഠിച്ചു എന്നതുകൊണ്ട് മാത്രം ഒരു സ്ഥാപനവും നിങ്ങൾക്ക് അക്കൗണ്ടന്റ് ജോലി തരില്ല. പുസ്തകത്തിൽ പഠിച്ച കാര്യങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *

× How can I help you?